2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ജലം



തണ്ണീര്‍ തടം നികത്തി  ചരല്‍ കല്ല് നിറച്ചു...
തളിരിടും നാമ്പിന്റെ കൂമ്പും  നാം  വാട്ടി..
കൊട്ടാരം ഒന്നല്ലനേകം  നാം  കെട്ടി..
കുടിവെള്ളമെല്ലാം പണത്താല്‍  നേടി
കുടിവെള്ള കുപ്പികള്‍ തീര്‍ത്തോരാ-
കൂമ്പാരം ഇന്നൊരു-
മാലിന്യ ചോദ്യചിഹ്നമായി...
വേഴാമ്പല്‍ പോലും പോയ്‌ മറഞ്ഞല്ലോ..
നോവുന്ന വേനലില്‍ പെയ്തിടാ മഴയും-
പെയ്യാന്‍ മടിക്കുന്ന വരണ്ട കണ്ണീരും..൦൦൦
വേദനയാല്‍ ഉഴറും ഭൂമിതന്‍ കാവ്യം
ശ്രുതി മധുരമില്ലാ വിലാപമീ കാവ്യം..

2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

ഇരയുടെ വിങ്ങല്‍

അലറിപ്പെയ്യുന്നു പേമാരി...
കഠിനം കഠോരം  നിന്‍ വായ്ത്താരി..
നിര്‍ത്തൂ നിശേഷം എനിക്കിത്-
കേള്‍ക്കേണ്ട..
അല്പ്പാപം എന്നെ നീ കൊന്നോണ്ടിരിക്കുന്നു..
അനുദിനം  എന്നെ നീ പുന:ജീവിപ്പിക്കുന്നു.
അകലുന്നെന്‍ നിഴല്‍ പോലും നിന്‍-
പദസ്വനം കേള്‍ക്കുമ്പോള്‍...
എന്നാണു മോചനം?
കുതൂഹലം ഉയിര്‍ ചോദ്യം....
ഇരയുടെ വിങ്ങല്‍