എഴുതാന്‍ വലിയ കഴിവൊന്നും ഇല്ലേലും എഴുത്തിനെയും,വായനയേയും ഒരു പാടിഷ്ടം. ആര്‍ക്കും കൌതുകം തോന്നാന്‍ മാത്രം ഒന്നും കാണില്ലേലും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായത്തെ പ്രതീക്ഷിച്ചോട്ടെ,ഞാന്‍...
2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച
ജലം
തണ്ണീര്‍ തടം നികത്തി ചരല്‍ കല്ല് നിറച്ചു...
തളിരിടും നാമ്പിന്റെ കൂമ്പും നാം വാട്ടി..
കൊട്ടാരം ഒന്നല്ലനേകം നാം കെട്ടി..
കുടിവെള്ളമെല്ലാം പണത്താല്‍ നേടി
കുടിവെള്ള കുപ്പികള്‍ തീര്‍ത്തോരാ-
കൂമ്പാരം ഇന്നൊരു-
മാലിന്യ ചോദ്യചിഹ്നമായി...
വേഴാമ്പല്‍ പോലും പോയ് മറഞ്ഞല്ലോ..
നോവുന്ന വേനലില്‍ പെയ്തിടാ മഴയും-
പെയ്യാന്‍ മടിക്കുന്ന വരണ്ട കണ്ണീരും..൦൦൦
വേദനയാല്‍ ഉഴറും ഭൂമിതന്‍ കാവ്യം
ശ്രുതി മധുരമില്ലാ വിലാപമീ കാവ്യം..
2010 ഒക്‌ടോബർ 10, ഞായറാഴ്‌ച
ഇരയുടെ വിങ്ങല്‍
അലറിപ്പെയ്യുന്നു പേമാരി...
കഠിനം കഠോരം നിന്‍ വായ്ത്താരി..
നിര്‍ത്തൂ നിശേഷം എനിക്കിത്-
കേള്‍ക്കേണ്ട..
അല്പ്പാപം എന്നെ നീ കൊന്നോണ്ടിരിക്കുന്നു..
അനുദിനം എന്നെ നീ പുന:ജീവിപ്പിക്കുന്നു.
അകലുന്നെന്‍ നിഴല്‍ പോലും നിന്‍-
പദസ്വനം കേള്‍ക്കുമ്പോള്‍...
എന്നാണു മോചനം?
കുതൂഹലം ഉയിര്‍ ചോദ്യം....

2010 ഒക്‌ടോബർ 3, ഞായറാഴ്‌ച
പുരുഷമേധാവിത്വം
പാത്രങ്ങളും പുകയും മുഷിഞ്ഞ വസ്ത്രങ്ങളും അരിവെപ്പും പ്രജനനവും മാത്രമാണോ
സ്ത്രീകള്‍ക്ക് വിധിച്ചിട്ടുള്ളത്? കാലം എത്ര പുരോഗമിച്ചാലും ശാസ്ത്രം എത്ര കുതിച്ചു ചാടിയാലും പുരുഷ മേധാവിത്വത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് ഒരു കാലവും മോചനമില്ല..
നിങ്ങളൊക്കെ എത്ര നിഷേധിച്ചാലും, ഇതൊരു സത്യമാണ്:അപ്രിയ സത്യം!
പുരോഗമന വാദികളും വിദ്യാ സമ്പന്നരുമായ യുവാക്കള്‍ പോലും ഇതിനൊരു അപവാദമല്ല.
ആദര്‍ശം പ്രസംഗിക്കാനല്ലാതെ ജീവിതത്തില്‍ പകര്‍ത്താന്‍ ഞങ്ങള്‍ ഗാന്ധിജി ഒന്നുമല്ലല്ലോ എന്ന് മുഖം കോട്ടി പുച്ചിക്കാന്‍ വരട്ടെ...നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ ഹനിക്കുന്ന സ്ത്രീ സ്വാതന്ത്രത്തിന്റെ വില! സ്വാതന്ത്രം കൊണ്ട് ഉദേശിക്കുന്നത് തുണിയുരിഞ്ഞു നടക്കുന്നതോ,മറ്റൊരുത്തന്റെ കിടപ്പറ പങ്കിടുന്നതോ അല്ല..നിങ്ങളുടെ സഹോദരി,അല്ലെങ്കില്‍ അമ്മ,അതുമല്ലെങ്കില്‍ ഭാര്യ അവരുടെ കൊച്ചു കൊച്ചിഷ്ടങ്ങളില്‍ പോലും വിലക്കിന്റെ മുദ്ര നിങ്ങള്‍ കാട്ടിയിട്ടില്ലേ? ഓര്‍ത്തു നോക്ക് ..നന്നായി ഓര്‍ത്തു നോക്ക്..സ്ത്രീയുടെ ശാപമായ അബലതയാല്‍ അല്ലേല്‍ നിസ്സഹായതയാല്‍ അവള്‍ക്കു നിങ്ങളെ അനുസരിക്കെണ്ടാതായി വന്നേക്കാം..മനസ്സിന്റെ ഒരു കോണില്‍ നിങ്ങളോടുള്ള അമര്‍ഷം ഒതുക്കി വച്ച് കൊണ്ട്....
പുരുഷന്മാരെ,നിങ്ങള്‍ ഉണര്‍ന്നു ചിന്തിക്കേണ്ട സമയമായി..മേല്‍കോയ്മ നിങ്ങള്ക്ക് തന്നെ നല്‍കി കൊള്ളാം..പക്ഷെ ഒരിത്തിരി ദയ,സ്വാതന്ത്രം അത് ഞങ്ങള്‍ക്ക് നല്‍കിയെ മതിയാവൂ............

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച
രോദനം
നീ പറയുന്നതൊക്കെയും ഞാന്‍ ശ്രവിക്കുന്നില്ലേ?
നിനക്ക് വേണ്ടതൊക്കെയും-
എന്നെത്തന്നെയും നിനക്ക് നല്‍കിയില്ലേ..
എന്നിട്ടുമെന്തിനീ ക്രൂരത?
എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍
തല്ലി കൊഴിച്ചു നീ നേടുന്നതെന്തേ..
കൊടുക്കേണ്ടി വരും ഒക്കെത്തിനും
വില നീ മറന്നിടെണ്ടെന്‍ പാഴ്വാക്കിനെ..
തിര തല്ലി ആര്‍ക്കും മഹാസാഗരത്തില്‍
ലയിക്കുന്ന നേരം ഞാന്‍ ഓതിടുന്നു...
കനലായെരിയുമെന്‍ അന്തരംഗം -
പകയാല്‍ ഫണം വീശി ആടിടുമ്പോള്‍..
നിന്‍ നിഴല്‍ പറ്റിയ നേരമെല്ലാം അലമാല കഴുകി തുടച്ചിടട്ടെ..........

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)