എഴുതാന്‍ വലിയ കഴിവൊന്നും ഇല്ലേലും എഴുത്തിനെയും,വായനയേയും ഒരു പാടിഷ്ടം. ആര്‍ക്കും കൌതുകം തോന്നാന്‍ മാത്രം ഒന്നും കാണില്ലേലും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായത്തെ പ്രതീക്ഷിച്ചോട്ടെ,ഞാന്‍...
2010 ഒക്ടോബർ 14, വ്യാഴാഴ്ച
ജലം
തണ്ണീര്‍ തടം നികത്തി ചരല് കല്ല് നിറച്ചു...
തളിരിടും നാമ്പിന്റെ കൂമ്പും നാം വാട്ടി..
കൊട്ടാരം ഒന്നല്ലനേകം നാം കെട്ടി..
കുടിവെള്ളമെല്ലാം പണത്താല്‍ നേടി
കുടിവെള്ള കുപ്പികള്‍ തീര്ത്തോരാ-
കൂമ്പാരം ഇന്നൊരു-
മാലിന്യ ചോദ്യചിഹ്നമായി...
വേഴാമ്പല്‍ പോലും പോയ് മറഞ്ഞല്ലോ..
നോവുന്ന വേനലില്‍ പെയ്തിടാ മഴയും-
പെയ്യാന്‍ മടിക്കുന്ന വരണ്ട കണ്ണീരും..൦൦൦
വേദനയാല്‍ ഉഴറും ഭൂമിതന്‍ കാവ്യം
ശ്രുതി മധുരമില്ലാ വിലാപമീ കാവ്യം..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

good post..keep writing.
മറുപടിഇല്ലാതാക്കൂkollam.
മറുപടിഇല്ലാതാക്കൂasamsakal...