2010 സെപ്റ്റംബർ 30, വ്യാഴാഴ്‌ച

നിജം

വേനലിനെന്നും വറുതിആണ്-
കുളിരിന്റെ...
സ്വപ്നങ്ങള്‍ക്കെന്നും ശാപമാണ്-
ഉണര്‍വിന്റെ...
രോഗങ്ങള്‍ക്കെന്നും ഉത്സവമാണ്-
മരുന്നിന്റെ...
നിനക്കെന്നും ഭയമാണ്-
സംശയത്തിന്റെ...

2010 സെപ്റ്റംബർ 8, ബുധനാഴ്‌ച

കലിയുഗം

പ്രിയരെന്നു ചൊല്ലുമീ മാനവര്‍ ഒക്കെയും...

പ്രിയമോടെ പ്രിയം ഉള്ളോര്‍ അല്ലെന്നു സത്യം...
താതനും അമ്മയും മക്കളും ഒക്കെയും കടമ-അവകാശങ്ങളിലോതുങ്ങുമേ.....
നാട്യത്തെ തോല്‍പ്പിക്കും സ്നേഹ വര്‍ഷങ്ങള്‍
പ്രിയമോടെ ചൊല്ലുന്ന സ്വാന്തനവാക്കുകള്‍
പുറകിലോ പൊട്ടിച്ചിരി ഉതിര്‍തീടുന്നു....
സ്നേഹം ഇല്ലോട്ടുമീ നാടുമൊട്ടുക്കെയും-
ഉള്ളതോ നീറിപ്പുകയും അമര്‍ഷം...
ജാതി-മതചിന്തകള്‍ ഉചനീചത്വം-
വേലി തന്‍ വിള തിന്നുമീ കലികാലം..
വിഫലമാം ജീവിതം വര്‍ത്തിക്കും കൂട്ടരേ-
ഓര്‍ക്കുക ശാശ്വതം അല്ലീ ഉലകവും....


2010 സെപ്റ്റംബർ 5, ഞായറാഴ്‌ച

ഗര്‍ത്തം

  • നേരം പരപരാ വെളുത്തു,അല്ല നട്ടുച്ച ആയി,എന്നാലും കിടക്ക വിട്ടു  എണീക്കാന്‍ മടി,രാത്രി ജോലി കഴിഞ്ഞു വരുമ്പോള്‍ മണി പന്ത്രണ്ടു കഴിഞ്ഞിരുന്നു...ഹോസ്പിറ്റലില്‍ നിന്നിറങ്ങാന്‍ നേരം ആണ് ലേഖ വിളിച്ചത്.'ല കബാനയില്‍' കാത്തിരിക്കാമെന്ന് പറഞ്ഞു,അവളുടെ ബോസ്സ് ഇഗ്ലാണ്ടിലേക്ക്‌ പോകുന്നു,അയാളുടെ പ്രൈവറ്റ് സെക്രടറി എന്ന നിലയില്‍ അവള്‍ കൂടി ഒന്നിച്ചു പോകനമത്രേ..എന്‍റെ അഭിപ്രായം ആരായാന്‍ ആണ് അവള്‍ വിളിച്ചിരിക്കുന്നത്.ഒഫീഷ്യല്‍ ആകുമ്പോള്‍ പോവാതിരിക്കാന്‍ ആവില്ലല്ലോ ,പോയിക്കോള് എന്ന് ഞാന്‍ പറഞ്ഞു.അവളുടെ കണ്ണിലെ നേരിയ ഭയം ഞാന്‍ കണ്ടതായി നടിച്ചില്ല.ഒരു വേള അവളോടുള്ള എന്‍റെ ആത്മാര്‍ഥതയെ അവള്‍ സംശയിച്ചുവോ....ലേഖയെ പരിചയപ്പെട്ടിട്ട് രണ്ടു വര്ഷം കഴിഞ്ഞു,എറണാകുളത്തെ ഒരു കാള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്ന അവളെ ഞാന്‍ വിസ അയച്ചു കൊടുത്തു ഒരു മുന്‍നിര കമ്പനിയിലേക്ക് കൊണ്ട് വരികയായിരുന്നു.ലേഖയും ഞാനും ഏകദേശം ഒരേ ചിന്ത ഗതിയിലൂടെ ജീവിക്കുന്നവരാണ്..ഞാന്‍ ഒരു കാര്യം തീരുമാനിക്കുംപോലെക്കും അവളും മനസ്സില്‍ അത് തീരുമാനിചിട്ടുണ്ടാവും...ഫാര്‍മസിയുടെ ലോകത്ത് മരുന്നുകളുടെ നാമങ്ങള്‍ക്കിടയില്‍ മാത്രം മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന സലിം എന്ന എന്നെ ജീവന്‍ തുടിക്കുന്ന  ലോകത്തിലേക്ക്‌ കൊണ്ട് വന്നത് ലേഖയുടെ ധാരമുരിയാതെയുള്ള കൊച്ചു വര്‍ത്തമാനങ്ങള്‍ ആയിരുന്നു..അവധിദിവസങ്ങളിലെ ആ സുന്ദരനിമിഷങ്ങള്‍ ജീവിതത്തില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് സമ്മാനിച്ചു...അവളുടെ ബോസ്സും ആയുള്ള യാത്ര മനസ്സില്‍ ചെറിയ ആശങ്ക ഇല്ലാതെയില്ല,എങ്കിലും എന്‍റെ ലേഖയെ എനിക്കറിയാമായിരുന്നു...അവള്‍ പോയ പിറ്റേന്ന് കാലത്ത് എന്നെ വിളിച്ചു,ഒരാഴ്ച കഴിഞ്ഞേ മടങ്ങൂ എന്ന് പറഞ്ഞു..ഞാന്‍ മൂളിക്കേട്ടു.അവള്‍ ഇല്ലാത്ത അവധി ദിനം...ഞങ്ങള്‍ ചെന്നിരിക്കാറുള്ള കോര്‍ണീഷ് ലെ സിമെന്റ് ബെഞ്ചില്‍ ചാരി തനിയെ ഇരിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞു കവിഞ്ഞ സങ്കടം ഇരച്ചു വന്നു കണ്ഠനാളത്തില്‍ കുടുങ്ങി.നാട്ടിലേക്കു വിളിച്ചു,അമ്മയ്ക്ക് പരാതി 'ഈയിടെയായി നീ വിളിക്കാരെ ഇല്ല ..എന്താ മോനെ മാസാമാസം അയക്കുന്ന ഡ്രാഫ്ട്ടിന് നിനക്ക് പകരം ആവാന്‍ കഴിയുമോ?'അച്ഛന്‍ പാടതാണെന്നു പറഞ്ഞു..അമ്മു കുട്ടിയും സംസാരിച്ചു..അവള്‍ക്കു പുതിയ വാച്ച് കൊടുതയക്കാമെന്ന് ഞാന്‍ പറഞ്ഞു,'ചേട്ടന്‍ ഒന്ന് വേഗം നാട്ടില്‍ വന്നാല്‍ മതി' എന്ന് അനിയത്തിക്കുട്ടി പറഞ്ഞപ്പോള്‍ മനസ്സില്‍ വീണ്ടും സങ്കടം അണപൊട്ടി..അവരെയൊക്കെ താന്‍ ഒരു വേള മറന്നിരിക്കുകയായിരുന്നു എന്ന് തോന്നി.നാട്ടിലെ പച്ചപ്പ്‌ മനസ്സിലേക്ക് പടര്‍ന്നു പന്തലിച്ചു.ലേഖ വരാനുള്ള കാത്തിരിപ്പില്‍ ജോലി ദിവസങ്ങള്‍ക്കു നീളം കൂടിയതായി തോന്നി.അവസാനം അവള്‍ വന്നു.ഇങ്ങോട്ടുള്ള വിളി കാണാഞ്ഞിട്ട്‌ ഞാന്‍ അങ്ങോട്ട്‌ വിളിച്ചു,മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു..എന്‍റെ ഹൃദയം പട പടാ മിടിച്ചു...വാട്ട്‌ ഹാപ്പെന്റ് യൂ കരച്ചിലോളം എത്തി എന്‍റെ സ്വരം..അവള്‍ പറഞ്ഞു എന്തിനാ എന്നെ പോകാന്‍ അനുവദിച്ചേ,?ഫോണ്‍ അവള്‍ എരിഞ്ഞുടച്ചോ എന്തോ ഒരു വലിയ ശബ്ദത്തോടെ കാള്‍ കട്ടായി.ഇതികര്‍ത്യവിമൂകനായി ഞാന്‍ താഴെക്കിരുന്നു...