പ്രിയമോടെ പ്രിയം ഉള്ളോര് അല്ലെന്നു സത്യം...
താതനും അമ്മയും മക്കളും ഒക്കെയും കടമ-അവകാശങ്ങളിലോതുങ്ങുമേ.....
നാട്യത്തെ തോല്‍പ്പിക്കും സ്നേഹ വര്‍ഷങ്ങള്‍
പ്രിയമോടെ ചൊല്ലുന്ന സ്വാന്തനവാക്കുകള്‍
പുറകിലോ പൊട്ടിച്ചിരി ഉതിര്തീടുന്നു....
സ്നേഹം ഇല്ലോട്ടുമീ നാടുമൊട്ടുക്കെയും-
ഉള്ളതോ നീറിപ്പുകയും അമര്‍ഷം...
ജാതി-മതചിന്തകള്‍ ഉചനീചത്വം-
വേലി തന് വിള തിന്നുമീ കലികാലം..
വിഫലമാം ജീവിതം വര്‍ത്തിക്കും കൂട്ടരേ-
ഓര്‍ക്കുക ശാശ്വതം അല്ലീ ഉലകവും....
"വിഫലമാം ജീവിതം വര്‍ത്തിക്കും കൂട്ടരേ-
മറുപടിഇല്ലാതാക്കൂഓര്ക്കുക ശാശ്വതം അല്ലീ ഉലകവും...."
എത്ര തൊണ്ട കാറിപ്പറഞ്ഞാലും ആരും ചെവിക്കൊള്ളാത്ത കാലം - കലിയുഗം.
നമിക്കുന്നു ഞാനീ കഴിവിന് മുമ്പില്‍.
മറുപടിഇല്ലാതാക്കൂകവിതയും കവികളും എന്നും എനിക്കന്യമാണ്.
എനിക്ക് കഴിയാത്ത ഒരു കാര്യത്തോടുള്ള അസൂയ എന്നതാവും ശരി.
കഥയെ പോലെയല്ലല്ലോ നല്ല കയ്യടക്കത്തോടെ നന്നായി എഴുതി.
കവിതയാ കൂടുതല്‍ ഇണങ്ങുന്നതെന്ന് തോന്നുന്നു.
കലിയുഗം,
ആനുകാലിക ചിന്തകള്‍ ഇത്തരം നല്ല വരികളിലൂടെ പുറത്തു വരട്ടെ.
ആശംസകള്‍ ഇനിയും ഒരുപാട് എഴുതൂ.
ഈ വേര്‍ഡ് വെരിഫികേഷന് എത്രയും പെട്ടെന്ന് എടുത്തു കളയൂ. ഇല്ലെങ്കില്‍ ആളുകള്‍ വരാന്‍ മടിക്കും