2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

രോദനം

നീ പറയുന്നതൊക്കെയും ഞാന്‍ ശ്രവിക്കുന്നില്ലേ?
നിനക്ക് വേണ്ടതൊക്കെയും- 
എന്നെത്തന്നെയും നിനക്ക് നല്‍കിയില്ലേ..
എന്നിട്ടുമെന്തിനീ ക്രൂരത?
എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍
തല്ലി കൊഴിച്ചു നീ നേടുന്നതെന്തേ..              
കൊടുക്കേണ്ടി വരും ഒക്കെത്തിനും
വില നീ  മറന്നിടെണ്ടെന്‍ പാഴ്വാക്കിനെ..
തിര തല്ലി ആര്‍ക്കും മഹാസാഗരത്തില്‍
ലയിക്കുന്ന നേരം ഞാന്‍ ഓതിടുന്നു...
കനലായെരിയുമെന്‍ അന്തരംഗം -
പകയാല്‍ ഫണം വീശി ആടിടുമ്പോള്‍..
നിന്‍ നിഴല്‍ പറ്റിയ നേരമെല്ലാം അലമാല കഴുകി തുടച്ചിടട്ടെ..........

2 അഭിപ്രായങ്ങൾ:

  1. ഒരു പ്രതിമയോടെന്തീ ക്രൂരത
    ശില്പിയെങ്കിലാ വിരലുകള്‍ താഴെ
    ദേവനെങ്കിലോ ശിരസ്സതു താഴെ
    വേണ്ടാ കണ്ണീരിനിയാ ചില്ലതിന്മേല്‍

    മറുപടിഇല്ലാതാക്കൂ