പാത്രങ്ങളും പുകയും മുഷിഞ്ഞ വസ്ത്രങ്ങളും അരിവെപ്പും പ്രജനനവും മാത്രമാണോ
സ്ത്രീകള്‍ക്ക് വിധിച്ചിട്ടുള്ളത്? കാലം എത്ര പുരോഗമിച്ചാലും ശാസ്ത്രം എത്ര കുതിച്ചു ചാടിയാലും പുരുഷ മേധാവിത്വത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് ഒരു കാലവും മോചനമില്ല..
നിങ്ങളൊക്കെ എത്ര നിഷേധിച്ചാലും, ഇതൊരു സത്യമാണ്:അപ്രിയ സത്യം!
പുരോഗമന വാദികളും വിദ്യാ സമ്പന്നരുമായ യുവാക്കള്‍ പോലും ഇതിനൊരു അപവാദമല്ല.
ആദര്‍ശം പ്രസംഗിക്കാനല്ലാതെ ജീവിതത്തില്‍ പകര്‍ത്താന്‍ ഞങ്ങള്‍ ഗാന്ധിജി ഒന്നുമല്ലല്ലോ എന്ന് മുഖം കോട്ടി പുച്ചിക്കാന്‍ വരട്ടെ...നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ ഹനിക്കുന്ന സ്ത്രീ സ്വാതന്ത്രത്തിന്റെ വില! സ്വാതന്ത്രം കൊണ്ട് ഉദേശിക്കുന്നത് തുണിയുരിഞ്ഞു നടക്കുന്നതോ,മറ്റൊരുത്തന്റെ കിടപ്പറ പങ്കിടുന്നതോ അല്ല..നിങ്ങളുടെ സഹോദരി,അല്ലെങ്കില്‍ അമ്മ,അതുമല്ലെങ്കില്‍ ഭാര്യ അവരുടെ കൊച്ചു കൊച്ചിഷ്ടങ്ങളില്‍ പോലും വിലക്കിന്റെ മുദ്ര നിങ്ങള്‍ കാട്ടിയിട്ടില്ലേ? ഓര്‍ത്തു നോക്ക് ..നന്നായി ഓര്‍ത്തു നോക്ക്..സ്ത്രീയുടെ ശാപമായ അബലതയാല്‍ അല്ലേല്‍ നിസ്സഹായതയാല്‍ അവള്‍ക്കു നിങ്ങളെ അനുസരിക്കെണ്ടാതായി വന്നേക്കാം..മനസ്സിന്റെ ഒരു കോണില്‍ നിങ്ങളോടുള്ള അമര്‍ഷം ഒതുക്കി വച്ച് കൊണ്ട്....
പുരുഷന്മാരെ,നിങ്ങള്‍ ഉണര്‍ന്നു ചിന്തിക്കേണ്ട സമയമായി..മേല്‍കോയ്മ നിങ്ങള്ക്ക് തന്നെ നല്‍കി കൊള്ളാം..പക്ഷെ ഒരിത്തിരി ദയ,സ്വാതന്ത്രം അത് ഞങ്ങള്‍ക്ക് നല്‍കിയെ മതിയാവൂ............

അതിനു മാത്രം എന്താ ഉണ്ടായതിഷ്ടാ...
മറുപടിഇല്ലാതാക്കൂnalkiyirikkunnu....
മറുപടിഇല്ലാതാക്കൂഎന്തിന് താണുകേണപേക്ഷിക്കണം? ആത്മവിശ്വാസമുണ്ടെങ്കിൽ അപേക്ഷയുടെ ആവശ്യമില്ല, സ്വന്തം സ്വാതന്ത്ര്യം അവകാശബോധത്തോടെ തന്നെ ചോദിച്ചുവാങ്ങണം.
മറുപടിഇല്ലാതാക്കൂപുരുഷമേധാവിത്വം എല്ലാ മേഖലയിലും പ്രകടമാണ്. വിഭാഗീയലഹളകളിലടക്കം (സ്ത്രീകളും ഇതിൽ പങ്കുചേരണമെന്നല്ല) ഏറ്റവുമധികം ബാധിക്കപ്പെടുന്നത് സ്ത്രീകളാണ്. സ്ത്രീസൗന്ദര്യം പോലും നിർണ്ണയിക്കുന്നത് പുരുഷനാണ്. മേൽക്കോയ്മ നിലനിർത്തിക്കൊള്ളൂ എന്നു പറയുന്നതുപോലും അപകടകരമാണെന്ന് സാരം.
സ്വന്തം അഭിമാനം നിലനിർത്താനും ആഗ്രഹങ്ങൾക്കനുസരിച്ചുള്ള ജീവിതം നയിക്കാനും ഉള്ള സ്വാതന്ത്ര്യം സ്ത്രീ (ഓരോ സ്ത്രീയും) നേടിയെടുത്തേ മതിയാവൂ. പരമ്പരാഗതമായി സ്ത്രീയിൽ കെട്ടിയേൽപ്പിച്ചിട്ടുള്ള "നീ സ്ത്രീയാണ്, ഇതൊക്കെ സഹിച്ചേ മതിയാവൂ" എന്ന ഡോഗ്മകളെ എതിർത്തുതോൽപിക്കാൻ സ്ത്രീയ്ക്ക് സാധിക്കണം. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാവുക, എന്നാൽ മാത്രമേ ഇത് സാധിക്കൂ.
മകളുണ്ടെങ്കിൽ, അവൾക്കെങ്കിലും സ്വയം അറിയാനും ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യം നൽകുക.
ആശംസകൾ
എന്താപ്പോ ഇത്?
മറുപടിഇല്ലാതാക്കൂമുപ്പത്തിമൂന്നു മാറ്റി ഔര് അമ്പതു ശതമാനം ആക്കി അത് പോരെ!..
എന്നാലും എന്താപ്പോ ഇങ്ങനെ ഈ പാവങ്ങളോട് ദേഷ്യം തോനാന്‍